
വെഞ്ഞാറമൂട് : സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംരക്ഷണത്തിനു പ്രത്യേക ഊന്നൽ നൽകിയുള്ള പ്രകടന പത്രികയാണ് ബി.ജെ.പിയുടേതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വെഞ്ഞാറമൂട്ടിൽ എൻ.ഡി.എ വാമനപുരം മണ്ഡലം മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കുടുംബം നല്ലരീതിയിൽ കൊണ്ടുപോകുന്നതും തലമുറയെ നല്ലരീതിയിൽ വളർത്തിക്കൊണ്ടുവരുന്നതും സ്ത്രീയാണ്. പക്ഷേ ഇന്നും സ്വാതന്ത്രം നിഷേധിക്കപ്പെട്ട്, ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ, സ്വന്തം വീട്ടിൽ പോലും സുരക്ഷയില്ലാതെ കഴിയുന്ന സ്ത്രീകൾ നിരവധിയുണ്ട്. അവർക്ക് പരാതികൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകാൻ പേടിയാണ്. അഥവാ പോയാലും കേസുകൾ ഒതുക്കിതീർക്കുകയാണ് പതിവ്. ഈ പ്രവണതകൾക്കെല്ലാം മാറ്റം ഉണ്ടാകണം. അതിനുവേണ്ടി കൂടിയാകണം വനിതകൾ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് വിജി ബാബു, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അശ്വതി രജിലാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്.ആർ. റെജികുമാർ, സ്ഥാനാർത്ഥി തഴവ സഹദേവൻ, ബി.ഡി.ജെ.എസ് ജില്ല ജനറൽ സെക്രട്ടറി വേണു കാരണവർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി അഡ്വ. സംഗീത രാജ്, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. അഞ്ജന, ലാലി സതീശൻ, ഗിരിജ കുമാരി, നിത്യ, ഷീജ രാമചന്ദ്രൻ, ഷീബ, ജയശ്രീ സൈഗാൾ, ബിന്ദു സുരേഷ് എന്നിവർ പങ്കെടുത്തു.