rain

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ വേനൽ മഴ കുറയില്ല.ഇന്നലെ വരെ ലഭിച്ച മഴയുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 39.4 മില്ലി മീറ്റർ വേനൽ മഴയാണ്ലഭിച്ചത്.സാധാരണ 27.9 മഴയാണ് ലഭിക്കേണ്ടത്.41 ശതമാനം അധികം..പത്തനംത്തിട്ട( 117.1മില്ലിമീറ്റർ ) ,പാലക്കാട്( 47.2 മി.മി ),എറണാകുളം( 58.9മി.മി) ,കാസർഗോഡ് (24മി.മി) എന്നീ ജില്ലകളിലാണ് ശരാശരിയേക്കാൾ അധികം മഴ ലഭിച്ചത്.വയനാട് ജില്ലയിലാണ് കുറവ് . 10.2 മില്ലമീറ്റർ മാത്രം.

കഴിഞ്ഞ വർഷം 404.4 മില്ലീമീറ്റർ വേനൽ മഴയാണ് ലഭിച്ചത്..മേയ് 31 വരെയാണ് വേനൽ മഴയുടെ കാലഘട്ടം.കഴിഞ്ഞ വർഷത്തെ അതേ രീതിയലാണ് വേനൽ മഴ ലഭിക്കുന്നതെങ്കിൽ, ഇത്തവണയും തെക്ക് പടിഞ്ഞാറൻ കാലവർഷവും ശരിയായി ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദർ വിലയിരുത്തുന്നു.വേനൽ മഴ വരും ദിവസങ്ങളിലും സജീവമാകും.വേനൽ മഴ ലഭിക്കുന്നത് കൊണ്ട് പകൽ സമയങ്ങളിലെ അന്തരീക്ഷത്തിലെ ചൂട് കുറയില്ല. ഏപ്രിൽ മാസമാണ് വേനൽ മഴ കൂടുതൽ ലഭിക്കുന്നത്..മഴയോടൊപ്പം കേരള തീരത്ത് വരും ദിവസങ്ങളിൽ കാറ്റിനും സാദ്ധ്യതയുണ്ട്.തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന ആൻഡമാൻ സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിലുള്ള കാറ്റിന് സാദ്ധ്യതയുണ്ട്.