
മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ കെ.ജി. ജോർജിന്റെ സിനിമയും ജീവിതവും ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. എസ്.ജി.എസ്. സിനിമാസിന്റെ ബാനറിൽ ഷിബു ജി. സുശീലൻ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഇൗ ഡോക്യുമെന്ററിയുടെ പ്രദർശനാവകാശം ഒ.ടി.ടി പ്ളാറ്റ്ഫോമായ നീസ്ട്ര്രീമിന് നൽകിയതിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് ഒരുലക്ഷം രൂപയുടെ ചെക്ക് ഷിബു ജി. സുശീലൻ കെ.ജി. ജോർജിന് കൈമാറി.
സംവിധായകൻ ലിജിൻ ജോസും കെ.ജി. ജോർജിന്റെ ഭാര്യയും ഗായികയുമായ സൽമാ ജോർജും മകൾ താരയും തദവസരത്തിൽ സന്നിഹിതരായിരുന്നു.