renjini

പെൺകുട്ടികളും സ്ത്രീകളും റിപ്പ്ഡ് ജീൻസ് ധരിക്കുന്നത് പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കലാണെന്നുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് അഭിനേത്രിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

"റിപ്പ്ഡ് ജീൻസ് ധരിക്കുന്നത് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിലൊരു ദുഃശകുനമാണെന്ന് മനസിലാക്കിയത് ഇപ്പോഴാണ്." എന്നാണ് ലൈറ്റ് പർപ്പിൾ നിറത്തിലുള്ള ഗൗൺ ധരിച്ച് കസേരയിലിരിക്കുന്ന ചിത്രം പങ്ക് വച്ച് രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളിൽകുറിച്ചത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ "ജീൻസ് പ്രസ്താവന" ഏറെ വിവാദമായിരുന്നു.