pushparchana

വക്കം : ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ. ശ്രീധരൻ വക്കത്ത് പര്യടനം നടത്തി. മണനാക്കിൽ നിന്നാരംഭിച്ച പര്യടനം രാത്രി വക്കം പണയിൽക്കടവിൽ സമാപിച്ചു. വക്കം ഗ്രാമ പഞ്ചായത്തിെലെ 80 ഇടങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. പര്യടനത്തിനിടെ ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബി രാജ്, വക്കം മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, അം ഗങ്ങളായ താഹിർ, അശോകൻ, ഗണേഷ് കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.