seetha

വെഞ്ഞാറമൂട്: മോദി രാജ്യത്തെ വില്പന ചരക്കാക്കിയെന്നും പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റശേഷം കൃഷിഭൂമിയും സമ്പദ് വ്യവസ്ഥയും കോർപ്പറേറ്റ് വത്കരിക്കുകയാണന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. വാമനപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വെഞ്ഞാറമൂട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി.എന്നാൽ ഇലക്ഷൻ ഡ്യൂട്ടി എന്ന് കരുതേണ്ടതില്ലെന്നും അങ്ങനെ കരുതി കേരളത്തിലേക്ക് ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.എസ്. ഷൗക്കത്ത് അദ്ധ്യക്ഷനായിരുന്നു. കോലിയക്കോട് കൃഷ്ണൻ നായർ, എ.എ. റഹിം, എം. വിജയകുമാർ, എ. സമ്പത്ത്, എ.എം. റൈസ്, പി.ജി. ബിജു, പുല്ലമ്പാറ ദിലീപ്, കെ. ബാബുരാജ്, ബിൻഷ.ബി. ഷറഫ് എന്നിവർ സംസാരിച്ചു.