meena

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും. ഇരട്ടവോട്ട് കള്ളവോട്ടാകാതിരിക്കാൻ കൈക്കൊള്ളുന്ന നടപടികൾ

അറിയിച്ചേക്കും.

സംസ്ഥാനത്ത് 4.36 ലക്ഷം ഇരട്ട വോട്ടും , ഒരു ലക്ഷത്തിലേറെ വ്യാജ വോട്ടുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ഇരട്ട വോട്ട് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നാണ് കമ്മിഷ്നറെ നിലപാട്. ഇതിൽ മന:പൂർവ്വമായ ഇടപെടലുണ്ടെന്ന ആരോപണം കമ്മിഷൻ അംഗീകരിച്ചിട്ടില്ല. എന്നാൽ അടിസ്ഥാന വിവരങ്ങൾ സമാഹരിക്കുന്ന ബൂത്ത് ലെവൽ ഒാഫീസർമാരെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ നിർവ്വാഹമില്ലെന്നും ,എന്നാൽ ഇത് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതലുകൾ കർശനമായി തന്നെ സ്വീകരിക്കുമെന്നും കമ്മിഷൻ കോടതിയെ അറിയിക്കും. ആരെങ്കിലും മന:പൂർവ്വം ക്രമക്കേടുണ്ടാക്കിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും അറിയിക്കും. ഇരട്ടവോട്ട് പ്രശ്നത്തിൽ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 30ന് പൂർത്തിയാകും. അതിനു ശേഷം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകും.