
നെടുമങ്ങാട്: റബർ വിലയിടിവ് ഉൾപ്പടെ കർഷകരുടെ പ്രശ്‌നങ്ങളിൽ യു.ഡി.എഫ് എം.പിമാർക്ക് രാജ്യസഭാ സമ്മേളനത്തിൽ മിണ്ടാട്ടമില്ലെന്നും കേരളം ഇതോർത്ത് ലജ്ജിക്കുകയാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ. അനിലിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ചന്തമൈതാനിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സി. ദിവാകരൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.