gireesh-kumar-46

ചാത്തന്നൂർ: അമിത വേഗതയിലെത്തിയ ഓട്ടോയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശ്രീഷ്മാ ഭവനിൽ പരേതരായ ഗോപിനാഥൻപിള്ളയുടെയും ഭാർഗവിഅമ്മയുടെയും മകൻ ഗിരീഷ് കുമാറാണ് (46) മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചാത്തന്നൂർ-കൊട്ടാരക്കര റോഡിൽ സെന്റ് ജോർജ് യാക്കോബായ വലിയപള്ളിക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഓട്ടോ കൊല്ലം ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി. ഭാര്യ: അനിത. മക്കൾ: ഹരീഷ്, ഗ്രീഷ്മ.