karatt

മുടപുരം : റേഷനരി വിതരണം യു .ഡി .എഫ് തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേതൃത്വത്തിൽ മംഗലപുരം ജംഗ് ഷനിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന,സി.പി .എം മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശേരി,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,വേങ്ങോട് മധു,തോന്നയ്ക്കൽ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.