
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ഗ്ളാമറിൽ വീണ്ടും തിളങ്ങുന്നു മാളവിക മോഹനൻ. ഇളം പച്ച നിറം സ്‌കേർട്ടും ബ്ളൗസുമാണ് വേഷം. മേക്കപ്പില്ലാതെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ 'പട്ടം പോലെ" എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകൾ സിനിമയിൽ എത്തുന്നത്. നിർണായകം, ബിയോണ്ട് ദ ക്ളഡ്സ്, ദ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, പേട്ട തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.ലോകേഷ് കനകരാജിന്റെ മാസ്റ്ററിലാണ് മാളവിക ഒടുവിൽ വേഷമിട്ടത്. ചിത്രം ജനുവരി 13നാണ് റിലീസ് ചെയ്തത്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പേരിടാത്ത തമിഴ് ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത്. നല്ല അവസരങ്ങൾ കിട്ടിയാൽ ഇനിയും മലയാളത്തിൽ അഭിനയിക്കാനാണ് മാളവികയുടെ തീരുമാനം. അഭിനയിക്കാനായി പ്രത്യേകിച്ച് റെഫറൻസൊന്നും നോക്കാറില്ലെന്ന് മാളവിക പറഞ്ഞിട്ടുണ്ട്. എന്നാൽ ഓരോ നടീനടന്മാരുടെയും അഭിനയരീതി നിരീക്ഷിക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയാണ് കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതെന്ന് നിരീക്ഷിക്കുന്നു. നടിമാരിൽ മാളവികയെ ഏറെ അതിശയിച്ചത് ഉർവശിയാണ്. കോമഡിയും സീരിയസുംനാടകീയതയുമെല്ലാം അനായാസമായി ഉർവശി കൈകാര്യം ചെയ്യുന്നു. പിന്നെയിഷ്ടം ശോഭനയെ. അച്ഛനെപ്പോലെ ഫോട്ടോഗ്രാഫി മാളവികയ്ക്കും ഇഷ്ടമാണ്. സിനിമട്ടോഗ്രഫിയും പ്രിയം. എന്നാൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയോടാണ് കൂടുതൽ താത്‌പര്യം. അഭിനയ രംഗത്ത് വന്നില്ലായിരുന്നെങ്കിൽ തീർച്ചയായും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട പ്രൊഫഷനിൽ താൻ എത്തുമായിരുന്നുവെന്ന് അടുത്തിടെ മാളവിക പറഞ്ഞു.