
തമിഴ് ഹിപ് - ഹോപ്പ് പാട്ട് തരംഗമാകുന്നു
തിരഞ്ഞെടുപ്പ് ചൂടിനിടയിലും തമിഴകത്തെ ഇളക്കി മറിക്കുകയാണ് എൻജോയ് എൻജാമിയെന്ന ഹിപ് - ഹോപ്പ് ശൈലിയിലുള്ള ഗാനം. യൂ ട്യൂബിൽ ഇതിനകം എട്ട് കോടി കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. പ്രായദേശവ്യത്യാസമില്ലാതെ തമിഴകമെങ്ങും തരംഗമാകുന്ന ഗാനം ധനുഷിന്റെ കൊലവെറി പാട്ടിന്റെ പേരിലുള്ള റെക്കോഡുകളാണ് പഴങ്കഥയാക്കുന്നത്.
തമിഴകത്തെ പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണന്റെ മകൾ ദീയും അറിവും ചേർന്നാണ് എൻജോയ് എൻജാമീ പാടിയിരിക്കുന്നത്. പാട്ടെഴുതിയതും അറിവ് തന്നെയാണ്.
എ.ആർ. റഹ്മാനും ദുൽഖർ സൽമാനും കാർത്തിക് സുബ്ബരാജും ബാലാജി മോഹനും പി. രഞ്ജിത്തും സായിപല്ലവിയും ആര്യയും ശെൽവരാഘവനും അടമുള്ള ഒട്ടേറെ സെലിബ്രിറ്റികൾ പാട്ടിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
സന്തോഷ് നാരായണനാണ് ഇൗ മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.