
തിരുവനന്തപുരം: ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലുമായി സജ്ജീകരിച്ച സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ ഇന്ന് വൈകിട്ട് 5 വരെ വോട്ട് ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരും വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ഡ്യൂട്ടിയിലുള്ളവരുമായ ജീവനക്കാർക്കാണ് പോസ്റ്റൽ വോട്ട്. അപേക്ഷ നൽകിയവരിൽ അർഹരായവർക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.