
തിരുവനന്തപുരം:എസ്.ഐ.യു.സി ഒഴികെയുളള ക്രിസ്തുമത വിഭാഗത്തിലെ നാടാർ സമുദായത്തിന് പി.എസ്.സി യിൽ സംവരണാനുകൂല്യം പ്രാബല്യത്തിലാക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു. ഫെബ്രുവരി 6 ന് ശേഷം പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപന പ്രകാരമാണ് സംവരണം ബാധകം. ഫെബ്രുവരി 6 ന് മുമ്പ് പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതോ ആയ വിജ്ഞാപനങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കില്ല.ഫെബ്രുവരി 6 ലെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് എസ്.ഐ.യു.സി. ഒഴികെയുളള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാർ സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. ഹിന്ദു നാടാർ, എസ്.ഐ.യു.സി. നാടാർ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു സംവരണം ഉണ്ടായിരുന്നത്.
അഭിമുഖം നടത്തും
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സോഷ്യൽ വർക്) (എൻ.സി.എ.-ഈഴവ) (കാറ്റഗറി നമ്പർ 433/19), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (സംസ്‌കൃതം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 18/2020), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) (ഏഴാം എൻ.സി.എ- പട്ടികവർഗം) (കാറ്റഗറി നമ്പർ 310/20), തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ, മുസ്ലിം) (കാറ്റഗറി നമ്പർ 619/19, 621/19), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (അഞ്ചാം എൻ.സി.എ.-പട്ടികജാതി) (കാറ്റഗറി നമ്പർ 629/19), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (നാലാം എൻ.സി.എ.- ഒ.ബി.സി.) (കാറ്റഗറി നമ്പർ 630/19), ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 553/19), എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികവർഗ വിഭാഗത്തിൽപെടുന്ന വിമുക്തഭടൻമാരിൽ നിന്നു മാത്രം) (കാറ്റഗറി നമ്പർ 261/20), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. കെമിസ്ട്രി (പട്ടികവർഗം) (കാറ്റഗറി നമ്പർ 285/20) തസ്തികകളിൽ അഭിമുഖം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു.
തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവേ ബ്രാഞ്ച്) ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 314/19) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഇസ്ലാമിക് ഹിസ്റ്ററി) (കാറ്റഗറി നമ്പർ 485/19) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്താനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം)(കാറ്റഗറി നമ്പർ 111/20) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.