pkk

തിരുവനന്തപുരം: ഇസ്ലാമിക ഭീകരവാദത്തിന്റെ അജൻഡ സി.പി.എമ്മും കോൺഗ്രസും ഏറ്റെടുത്തതു കൊണ്ടാണ് ലൗ ജിഹാദിന് പിന്തുണ നൽകുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങളോടും ക്രൈസ്തവ വിശ്വാസികളോടും എൽ.ഡി.എഫും യു.ഡി.എഫും സ്വീകരിക്കുന്ന ചിറ്റമ്മ നയത്തിനുള്ള മറുപടി ജനം ബാലറ്റിലൂടെ നൽകും. ലൗ ജിഹാദ് വിഷയത്തിൽ തുറന്നുപറച്ചിൽ നടത്തിയ കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ.മാണിയെ ഇടതുമുന്നണി ഒറ്റപ്പെടുത്തുന്നതും ഭീകരവാദത്തിന്റെ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ്.