പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ'എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ റോഡ്ഷോ നടന്നു. അപ്രതീക്ഷിതമായി സംഘടിപ്പിച്ച റോഡ് ഷോയിൽ കേന്ദ്രമന്ത്രി നിലമാമൂട് ജംഗ്ഷൻ മുതൽ കാരക്കോണം ഹോസ്പിറ്റൽ ജംഗ്ഷൻ വരെ തുടർന്നു. മലയോര ഹൈവേയിലൂടെ നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇന്നലെ രാവിലെ മണവാരി ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി പ്രചാരണ റാലി ഉദ്ഘാടനം ചെയ്തു. തേരണി, വരമ്പിൽ കട, ആനാവൂർ, പാലിയോട്, കുറുവാട് ,അരുവിയോട്, നാറാണി, എള്ളുവിള, മലയിൻകാവ്, ചെറിയകൊല്ല, നിലമാമൂട്, കാരക്കോണം, വണ്ടിത്തടം, കുന്നത്തുകാൽ എന്നിവിടങ്ങളിൽ പ്രവർത്തകർ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചിമ്മിണ്ടിയിൽ പ്രചാരണം സമാപിച്ചു. ഇന്നത്തെ പര്യടനം പാറശാല പഞ്ചായത്തിലെ ഐങ്കാമം ആമ്പാടിയിൽ ആരംഭിച്ച് കൊറ്റാമത്ത് സമാപിക്കും. കരമന ജയന് വോട്ടഭ്യർത്ഥനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1ന് വൈകിട്ട് 4 ന് പാറശാലയിൽ റോഡ് ഷോ നടക്കുന്നതാണ്. ദേശീയ സംസ്ഥാന നേതാക്കൾ റോഡ് ഷോയിൽ പങ്കെടുമെന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.