s

കഴക്കൂട്ടം

എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ കാട്ടായിക്കോണം വി.ശ്രീധർ സ്മൃതി മണ്ഡപത്തിലെത്തി അഭിവാദ്യമർപ്പിച്ചാണ് ഇന്നലെ പര്യടനം ആരംഭിച്ചത്.ആലത്തറ, കട്ടേല , ശാസ്താംകോണം, പുതുവൽ, ചെറുവയ്ക്കൽ,പോങ്ങുമൂട്, ചേന്തി,കരിയം എന്നിവിടങ്ങളിലൂടെ കല്ലമ്പള്ളിയിൽ സമാപിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിന് വേണ്ടി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഇന്നലെ വോട്ട് അഭ്യർത്ഥിച്ചു.ആക്കുളം ജംഗ്‌ഷനിലായിരുന്നു പരിപാടി. കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് നടന്ന വോട്ട്കവല പരിപാടിയിലും ഡോ. എസ്.എസ്. ലാൽ പങ്കെടുത്തു. കൂടാതെ നിരവധി കേന്ദ്രങ്ങളിലും സന്ദർശിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇന്നലെ വട്ടക്കരിക്കകത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്.മേലേമുക്ക്,ഇടത്തറ, പറക്കോട്,പൊട്ടയിൽ ,ഉദയഗിരി,ജനതാ ജംഗ്‌ഷൻ,ചെല്ലമംഗലം,കരിയം ,കേരളദിത്യപുരം വഴി പൗഡിക്കോണത്ത് സമാപിച്ചു.


നേമം


രാവിലെ ആറ്റുകാലിൽ നിന്ന് വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം ആരംഭിച്ച എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കരമന, തിരുമല മേഖലകളിൽ സന്ദർശനം നടത്തി. വൈകിട്ട് പൂജപ്പുരയിൽ വാഹനപര്യടനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. പദ്മനാഭസ്വാമി ക്ഷേത്രനടയിൽ ഇന്നലത്തെ പര്യടനം സമാപിച്ചു. യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പര്യടനം ഇന്നലെ മങ്കാട് നിന്നാണ് ആരംഭിച്ചത്. അണ്ണൂർ ,എള്ളുവിള , തിരുമല, കുഞ്ചാലംമൂട് ,തട്ടാംവിള വഴി സൗത്ത് റോഡിൽ സമാപിച്ചു. ശിവൻകുട്ടിയുടെ പ്രചാരണം കോവളത്ത് നിന്നാരംഭിച്ച് തിരുവല്ലം വഴി നിരവധി സ്വീകരണ കേന്ദ്രങ്ങളിൽ ഇന്നലെ പര്യടനം നടത്തി.

തിരുവനന്തപുരം


യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് .ശിവകുമാർ കാവടി ജംഗ്‌ഷനിൽ നിന്നാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. ഇരുമ്പുപാലം തേങ്ങാപ്പുര,പാൽക്കുളങ്ങര,തകരപ്പറമ്പ്,ഫോർട്ട് വഴി ശ്രീകണ്ഠേശ്വരത്ത് സമാപിച്ചു. ഇതിനിടെ കെ.പി.സി.സിയിൽ തീരദേശ വികസന രേഖ എ.കെ.ആന്റണി പ്രകാശനം ചെയ്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഇന്നലെ സിറ്റിയുടെ ഇടറോഡുകൾ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തിയത്.ആറന്നൂർ മേഖലയിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം.
എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ഇന്നലെ കണ്ണേറ്റുമുക്കിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തൈക്കാട് , അമ്മൻകോവിൽ ,ഇലങ്കം,പൗണ്ട് ,മേട്ടുക്കട ജ്യോതിപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി.പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയിലും പങ്കെടുത്തു.


വട്ടിയൂർക്കാവ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് ഇന്നലെ ദേവസ്വം ബോർഡ്, പണ്ഡിറ്റ് കോളനി മേഖലയിൽ പര്യടനം നടത്തി. പര്യടനത്തിനിടെ മാവേലിക്കര മുൻ എം.എൽ.എയുടെ മരുമകളും അദ്ധ്യാപികയുമായ രാധ ടീച്ചർ റോഡ് റോളറിന്റെയും ജെ.സി.ബിയുടെയും ചെറുരൂപങ്ങൾ നൽകി സ്വീകരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷ് അഞ്ചുമുക്ക് വയലിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. താമരക്കാട്, ചെങ്കള്ളൂർ കുളം,അമ്പലമുക്ക്,ഉദിയനാട് ക്ഷേത്രം വഴി പേരൂർക്കടയിൽ സമാപിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർ ഇന്നലെ മണ്ണറക്കോണം , വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ മേഖലയിലായിരുന്നു പര്യടനം നടത്തിയത്. പരമാവധി വോട്ടർമാരെ കണ്ടെത്തുന്നതിനാൽ സമയമെടുത്താണ് പര്യടനം പുരോഗമിക്കുന്നത്.