
തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ നിർദ്ദേശങ്ങളെ തുടർന്ന് ജീവനക്കാരുടെ ശമ്പള ഫിക്സേഷൻ സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറപ്പെടുവിച്ചു. പരിഷ്കരിച്ച ശമ്പളം ഏപ്രിൽ ആദ്യം ലഭിക്കുന്ന ശമ്പളം മുതൽ കിട്ടിത്തുടങ്ങും.
സ്പാർക്ക് സംവിധാനമില്ലാത്ത സ്ഥലത്തേക്ക് ഡെപ്യൂട്ടേഷനിൽ പോയ ഗസറ്റഡ് ഇതര ജീവനക്കാരുടെ ശമ്പള ഫിക്സേഷൻ നടത്തേണ്ടത് ജീവനക്കാരന്റെ മാതൃവകുപ്പാണ്. സ്പാർക്കുള്ള സ്ഥലത്താണ് ഡെപ്യൂട്ടേഷനെങ്കിൽ ഫിക്സേഷൻ സ്പാർക്കിൽ തന്നെ ചെയ്യാം. സ്പാർക്കില്ലാത്ത സ്ഥലത്ത് ഡെപ്യൂട്ടേഷനിലുള്ള ഗസറ്റഡ് ജീവനക്കാരുടെ ശമ്പളം ഫിക്സ് ചെയ്യേണ്ടത് എ.ജിയാണ്. അവരത് ജീവനക്കാരൻ ഇപ്പോൾ ജോലി ചെയ്യുന്ന വകുപ്പിന് നൽകണം. ജീവനക്കാരുടെ ലീവ് സറണ്ടർ ബിൽ ശമ്പള പരിഷ്കരണത്തിന് മുമ്പ് സ്പാർക്കിൽ പ്രോസസ് ചെയ്യണം.
2019നും 2021 ഫെബ്രുവരിക്കും ഇടയിൽ ഗസറ്റഡ് ഇതരവും, പിന്നീട് ഗസറ്റഡ് ആവുകയും ചെയ്തവരുടെ ശമ്പളം ഫിക്സേഷൻ ആദ്യം വകുപ്പിലും പിന്നീട് എ.ജിസി ഓഫീസും ചെയ്യണം. പിന്നീട് ഗസറ്റഡ് തസ്തികയിലുള്ള ഫിക്സേഷനായി ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് എ.ജിസ് ഓഫീസിന് നൽകണം.