bjp

പൂജപ്പുര: നേമത്ത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മത്സരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പൂജപ്പുരയിൽ നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ് ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. എല്ലാവർക്കും വികസനം എന്നതാണ് നരേന്ദ്ര മോദിയുടെ നയം.എൻ.ഡി.എ സർക്കാരിന് എല്ലാ മേഖലകളിലും മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. കേന്ദ്ര സർക്കാരിലൂടെയുണ്ടായ വികസന പുരോഗതി കേരളത്തിനും ലഭിക്കാൻ നേമത്ത് കുമ്മനത്തിന് വോട്ട് രേഖപ്പെടുത്തുന്നതിലൂടെ കഴിയുമെന്നും മന്ത്രി പറ‌ഞ്ഞു.