
കൊല്ലം: ജോലിക്കിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഉളിയക്കോവിൽ ആരാധാന നഗർ- 46 കളീലിൽ തെക്കതിൽ മണിയാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ടൗൺ അതിർത്തിക്ക് സമീപം പുതിയ ഷോറൂം തുടങ്ങുന്നിടത്ത് ലോറിയിൽ നിന്ന് ഹോളോബ്രിക്‌സ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുമട്ടുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ടൗൺ അതിർത്തി യൂണിറ്റ് അംഗവും സി.പി.ഐ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ലത. മക്കൾ: മനീഷ്, അനീഷ്.