saniya

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സാനിയ അയ്യപ്പൻ. അഭിനേത്രിയെന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് സാനിയ.

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ സാനിയ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

നെഞ്ചിലും കൈയിലും ടാറ്റൂ പതിച്ച് കറുത്ത ഓഫ് ഷോൾഡർ ഗൗൺ അണിഞ്ഞ് സാനിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇൻസ്റ്റന്റ് ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സാനിയ ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

ബാലതാരമായാണ് സാനിയ സിനിമയിലെത്തിണ്ടത്. മമ്മൂട്ടി നായകനായ ബാല്യകാലസഖിയിൽ ഇഷാ തൽവാറിന്റെ ബാല്യമവതരിപ്പിച്ച് കൊണ്ടായിരുന്നു തുടക്കം. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.

കാമ്പസ് ചിത്രമായ ക്യൂനിൽ നായികയായ സാനിയ തുടർന്ന് പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചു. മമ്മൂട്ടിച്ചിത്രമായ ദി പ്രീസ്റ്റിലാണ് ഒടുവിലഭിനയിച്ചത്.