
തിരുവനന്തപുരം: തപാൽ ബാലറ്റിലെ ക്രമക്കേടുകളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തു നല്‍കി. 80 വയസുകഴിഞ്ഞവർ, വികലാംഗർ, കൊവിഡ് രോഗികൾ എന്നിവർക്ക് ഏർപ്പെടുത്തിയ തപാൽ ബാലറ്റിന്റെ വിതരണത്തിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ച് എത്തിക്കുന്നതിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നു. ഇടത് അനുകൂല സംഘടനാ പ്രവർത്തകർക്ക് മാത്രം ചുമതല നലകിയ റവന്യു ഇലക്ഷൻ വിഭാഗത്തിലാണ് തിരിമറികൾ നടക്കുന്നത്. അപേക്ഷ നല്‍കിയ നിരവധി പേർക്ക് ബാലറ്റ് ലഭിച്ചിട്ടില്ല.