തിരുവനന്തപുരം:രാഹുൽ ഗാന്ധിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുൻ എം.പി ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.ജി.പി.ഒയ്‌ക്ക് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വീണ എസ്.നായർ,ജില്ലാ പ്രസിഡന്റ് ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഡി.ജി.പിക്ക് പരാതി നൽകി.ആരിഫ സൈനുദ്ദീൻ,ഷീല രമണി,ഷേർലി,സുശീല,സുപ്രിയ,സരോജം, സുധകുമാരി,അനിത,സിന്ധു പളനി,ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.