
തിരുവനന്തപുരം: ജോയ്സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയത് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീശാക്തീകരണം പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാരും സി.പി.എമ്മും സ്ത്രീകളെ നിരന്തരം അപമാനിക്കുകയാണ്. ജോയ്സ് ജോർജിനെതിരെ ശക്തമായ നിയമനടപടി വേണമെന്ന് കെ.കെ.രമ, പത്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ, നൂർബിനാ റഷീദ്, ബിന്ദുകൃഷ്ണ, പി.കെ. ജയലക്ഷ്മി, ഡോ.പി.ആർ.സോണ, അൻസജിത റസൽ, വീണ എസ്.നായർ, കെ.എ. ഷീബ, അരിതാ ബാബു, രശ്മി. ആർ എന്നിവർ ആവശ്യപ്പെട്ടു.