gst

തിരുവനന്തപുരം: അമ്പതുകോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബി2ബി ഇടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ഇ-ഇൻവോയിസ് നിർബന്ധം. നികുതി ബാദ്ധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും വ്യാപാരിയുടെ ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകൾക്കും ഇതു ബാധകമാണ്. ചരക്കുനീക്കത്തിന് മുമ്പ് വേണം ഇ-ഇൻവോയിസ് നടത്താൻ. ഇതിന് ജി.എസ്.ടി കോമൺപോർട്ടലിലോ ഇ-ഇൻവോയിസ് രജിസ്‌ട്രേഷൻ പോർട്ടലായ https://einvoice1.gst.gov.inലോ രജിസ്‌ട്രേഷൻ എടുക്കണം.

ഇ-വേ ബിൽ പോർട്ടലിൽ രജിസ്‌ട്രേഷനുള്ളവർക്ക് ആ ഐ.ഡിയും പാസ്‌വേഡും തന്നെ ഉപയോഗിക്കാം.
വ്യാപാരി ഇൻവോയിസ് നൽകുന്നില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. ഇൻഷ്വറൻസ്, എൻ.ബി.എഫ്.സി, ബാങ്കിംഗ് മേഖല, ചരക്കുനീക്ക ഏജൻസികൾ, പാസഞ്ചർ സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ എന്നിവയ്ക്ക് ഇ-ഇൻവോയിസ് ബാധകമല്ല.