victers

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ഇന്ന് പത്തുമാസം പൂർത്തിയാക്കും. 3750 മണിക്കൂർ ദൈർഘ്യത്തിൽ 7500 ക്ലാസുകളാണ് പൂർത്തിയായത്. പത്ത്, പ്ലസ് ടു ക്ലാസുകൾക്കായുള്ള ലൈവ് ഫോൺ ഇൻ ക്ലാസുകളും പൂർത്തിയായി.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ മോട്ടിവേഷൻ ക്ലാസുകളും സംപ്രേഷണം ചെയ്യും. ഒന്ന് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്കായുള്ള ക്ലാസുകൾ ഏപ്രിൽ 30നുള്ളിൽ പൂർത്തിയാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ മേയ് മാസത്തിലും തുടരും. ഏപ്രിൽ ഒന്ന് മുതൽ നാലുവരെ അവധിയായിരിക്കും. ഏപ്രിൽ മൂന്നിന് പ്ലസ് വൺ ക്ലാസുകൾ ഉണ്ടായിരിക്കും. മുഴുവൻ ക്ലാസുകളും www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.