
കോതമംഗലം: കോട്ടപ്പടി, തോളേലി പുത്തൻപുരയിൽ എ.പി. അയ്യപ്പൻ (73) നിര്യാതനായി. മാസങ്ങളായി ചികിത്സയിലായിരുന്നു. കോതമംഗലം എം.എ കോളജിൽ നിന്ന് യു.ഡി. ക്ലർക്കായി റിട്ടയർ ചെയ്ത പരേതൻ ആർ.എസ്.എസ് കോതമംഗലം താലൂക്ക് കാര്യവാഹ്, ക്ഷേത്ര സംരക്ഷണ സമിതി ഇടുക്കി ജില്ലാ സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: അരുൺ, സേനാപതി. മരുമക്കൾ: ഷിജിമോൾ, സുനിത.