elep

തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ അമ്മയാനയുടെ ജഡത്തിനരികെ കണ്ണീരോടെ ചുറ്റിനടന്ന ആ ആനക്കുട്ടിയെ ഓർമ്മയില്ലേ. കല്ലാർ ഇരുത്തിയാറിനു സമീപം ചരിഞ്ഞ നിലയിൽ കണ്ട പിടിയാനയെ തുമ്പിക്കൈയും മുൻകാലുകളും കൊണ്ട് ഉണർത്താൻ ശ്രമിച്ച് അവിടന്ന് മാറാതെ നിന്ന കുട്ടിയാന ഇപ്പോൾ കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലുണ്ട്. ആമിന എന്ന് അധികൃതർ പേര് നൽകിയ ആ കുട്ടിയാന കോട്ടൂരിലെത്തിയിട്ട് രണ്ടുമാസം കഴിഞ്ഞു.

മൂന്നാഴ്‌ചത്തെ 'ക്വാറന്റൈനു' ശേഷം ആനക്കുട്ടി പുതിയ പരിസരവുമായി ഇണങ്ങിക്കഴിഞ്ഞു. അതിർത്തിയില്ലാത്ത കാടിന്റെ സ്വാതന്ത്ര്യത്തിൽ നിന്ന് ആനപരിപാലന കേന്ദ്രത്തിന്റെ ചട്ടക്കൂടിലേക്ക് ആദ്യമൊന്നും ആമിന പൊരുത്തപ്പെട്ടിരുന്നില്ല. കോട്ടൂർ സ്വദേശി സന്തോഷ് പരിപാലകനായി എത്തിയതോടെ കുറുമ്പുകാരിയായ ആമിന മെരുങ്ങിത്തുടങ്ങി. കഴുത്തിൽ കെട്ടിയ ചെറിയ മണി കിലുക്കി കൊച്ചുകുട്ടികളെപ്പോലെ ഓടിനടക്കുകയാണിപ്പോൾ. കാട്ടിൽ നിന്നെത്തിയതിനാൽ മറ്റ് ആനകളോടൊപ്പം പാർപ്പിക്കാതെ മൂന്നാഴ്ച ഒറ്റമുറിയിലാണ് പാർപ്പിച്ചിരുന്നത്. ഇപ്പോൾ നെയ്യാർ ഡാമിന്റെ റിസർവോയറിൽ രണ്ടുനേരത്തെ കുളിയും കളിയുമായി നടക്കുകയാണ് ആമിന.

കുട്ടിയാന വിശേഷങ്ങൾ

ഇന്ന് കൗമുദി ടിവിയിൽ

കോട്ടൂരിലെത്തിച്ച ശേഷമുള്ള കുട്ടിയാനയുടെ വിശേഷങ്ങൾ ഇന്ന് വൈകിട്ട് 7.30 ന് കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റർ പരിപാടിയിൽ കാണാം.