
കഴക്കൂട്ടം: ഒരേ ദിവസം അമ്മയും മകളും മണിക്കൂറുകളുടെ വിത്യാസത്തിൽ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ ചരുവിളാകം വീട്ടിൽ ജാനമ്മ (88)യും മകൾ സുധയുമാണ് (52) ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
അമ്മയെ ഡോക്ടറെ കാണിക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച പുലർച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ സുധ കുഴഞ്ഞു വീഴുകയും ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി ജാനമ്മയോടൊപ്പം മൃതദേഹം വീട്ടിലെത്തിച്ചു. കുറച്ച് കഴിഞ്ഞ് ജാനമ്മയും വീട്ടിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
വിജയമ്മ, മഹേന്ദ്രൻ, പരേതയായ ലീല എന്നിവരാണ് ജാനമ്മയുടെ മറ്റു മക്കൾ. സുധ അവിവാഹിതയാണ്.