
തിരുവനന്തപുരം:മെഡിക്കൽ കോളേജിലെ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ ഏപ്രിൽ ഒന്നു മുതൽ 45 നു മുകളിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിൻ കുത്തിവയ്പിനുള്ള സംവിധാനമായി. ആകെ മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങളാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫാർമസി കോളേജിന് എതിർവശത്തുള്ള മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് കെട്ടിടത്തിൽ രണ്ടും എസ്.എ.ടി മാതൃ ശിശുമന്ദിരത്തിൽ ഒന്നും വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. പൊതുജനങ്ങളിൽ 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനൊന്നുമില്ലാതെതന്നെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാം.വാക്സിനേഷന് വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് 5വരെ വാക്സിനേഷൻ നടക്കും.