
തിരുവനന്തപുരം: എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് പൊതുയോഗങ്ങളിൽ പങ്കെടുക്കുക. ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ പൊതുപരിപാടിയാണ് ആദ്യത്തേത്. 2.05ന് അവിടെ നിന്നു കന്യാകുമാരിയിലേക്ക് പോകും. വൈകിട്ട് 5ന് തിരിച്ചെത്തി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.