bjp

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനഃപൂർവം അനുമതി നിഷേധിച്ചതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജു കുര്യൻ ആരോപിച്ചു. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഇറങ്ങാനുള്ള ഹെലിപ്പാട് നിർമിക്കുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. തിരുവനന്തപുരത്തെ പരിപാടിക്ക് പല ഗ്രൗണ്ടും ചോദിച്ചെങ്കിലും അനുമതി നൽകിയില്ല.
കോന്നിയിൽ ഹെലിപ്പാട് നിർമിക്കാൻ പാർട്ടി പണം നൽകണമെന്ന് സംസ്ഥാനം നിർബന്ധം പിടിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടാണ് ഹെലിപ്പാട് നിർമാണത്തിന് അനുമതി നൽകിയത്.
തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയം തരാൻ തയ്യാറായില്ല. സംസ്ഥാനസർക്കാരിന്. ശംഖുംമുഖത്ത് സുരക്ഷാ അനുമതി ലഭിച്ചില്ല. പുത്തരിക്കണ്ടം മൈതാനമാകട്ടെ മാലിന്യക്കൂമ്പാരമാണ്. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടിട്ടാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം അനുവദിച്ചത്.