kpms

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കെ.പി.എം.എസ് ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സ്വതന്ത്ര നിലപാട് സ്വീകരിക്കും. മുന്നാക്ക സംവരണത്തിൽ മുന്നണികളെല്ലാം ഒരേ നിലപാട് സ്വീകരിച്ചത് നിർഭാഗ്യകരമാണ്. ജനറൽ സീറ്റുകളിൽ പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിച്ചില്ല. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് വാഗ്ദാനം ചെയ്ത് പുരോഗമന ആശയം പറഞ്ഞവർ പിന്നോട്ട് പോയത് ദൗർഭാഗ്യകരമാണെന്നും പുന്നല പറഞ്ഞു.