
വെഞ്ഞാറമൂട്: കേരളത്തിലെ സി.പി.എം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല കോർപ്പറേറ്റ് മാനിഫെസ്റ്റോയാണ് നടപ്പാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. വെഞ്ഞാറമൂട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിന്റെ സംസ്‌കാരമാണ് കേരളത്തിന്റെ സ്വർണം, എന്നാൽ വിദേശ സ്വർണത്തിലും സ്വർണക്കടത്തിലുമാണ് ഇവിടത്തെ സർക്കാരിന് താത്പര്യമെന്നും ആഴക്കടൽ ഉൾപ്പെടെയുള്ളവ വിൽക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും അവർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രസംഗിക്കുന്ന പിണറായി വാളയാറിലെ പെൺകുട്ടികളുടെ മാതാവിന്റെ വിലാപം കാണുന്നില്ല. യു.പിയിലെ യോഗി സർക്കാരും പിണറായി സർക്കാരും കുറ്റക്കാരെസംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. സി.പി.എമ്മിന്റെ ഘടകകക്ഷികളിൽ ചിലർക്ക് ലൗ ജിഹാദിനെക്കുറിച്ച് ബി.ജെ.പിയിലെ ചിലരുടെ സ്വരമാണന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എ.ഐ.സി.സി അംഗങ്ങളായ അൻവൻ താരിഖ്, വിശ്വനാഥ പെരുമാൾ, അടൂർ പ്രകാശ് എം.പി, പാലോട് രവി, നെയ്യാറ്റിൻകര സനൽ, രമണി പി. നായർ, ശരത്ചന്ദ്രപ്രസാദ്, വെമ്പായം അനിൽ, ഷംസുദ്ദീർ, ഷാനവാസ്, മൺവിള രാധാകൃഷ്ണൻ, സൊണാൾജ്, സ്ഥാനാർത്ഥികളായ ആനാട് ജയൻ, പ്രശാന്ത്, ശ്രീധരൻ, അനൂപ്, ബി.ആർ.എം ഷഫീർ എന്നിവർ പങ്കെടുത്തു.