തിരുവനന്തപുരം:സാമ്പത്തിക വർഷാവസാനത്തിന്റെ തൊട്ടുതലേദിവസം സോഫ്റ്ര് വെയർ പണിമുടക്കിയത് സംസ്ഥാനത്തെ മിക്ക ട്രഷറികളുടെയും പ്രവ‌ർത്തനം തടസ്സപ്പെടുത്തി. രാവിലെ തകരാറിലായ സംവിധാനം വൈകിട്ട് ആറ് മണിയോടെയാണ് പ്രവർത്തന സജ്ജമായത്. കഴിഞ്ഞ ദിവസം വരെ ഇ-സബ്മിറ്ര് ചെയ്തശേഷം നേരിട്ട് ഹാജരാക്കിയ ബില്ലുകളാണ് ഇന്നലെ പാസ്സാക്കേണ്ടിയിരുന്നത്.

ഇന്നലെ രാത്രി 9 മണിവരെ ഇ-സബ്മിറ്റ് ചെയ്ത എല്ലാ ബില്ലുകളും ഇന്ന് നേരിട്ട് ട്രഷറിയിൽ ഹാജരാക്കിയാൽ മാറികിട്ടും.

നിർദ്ദിഷ്ട സമയം കഴിഞ്ഞ് ജോലി ചെയ്തിട്ടും 400 രൂപ മാത്രമാണ് അധികം കിട്ടുന്നതെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്.