
കഴക്കൂട്ടം
എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ചെല്ലമംഗലം മേഖലയിൽ പര്യടനം നടത്തി. ഉദയഗിരി,ചാവടിമുക്ക്,കാര്യവട്ടം, പാങ്ങപ്പാറ വഴി ശ്രീകാര്യത്ത് സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്.ലാലിന് വെട്ടുറോഡ്,പഴയറോഡ്,മടത്തുവിള,കുഞ്ചുവീട്ടിക്കുളം,കടവിള ,കുഴിമിക്കര,പോങ്ങറ,ഉള്ളൂർക്കോണം, നാലുമുക്ക്,കുറുവല്ല, മങ്കാട്ടുകോണം, ചന്തവിള,പാറയ്ക്കൽ, അണ്ടൂർക്കോണം,ചാരുവിള പ്രദേശങ്ങളിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരണം നൽകിയത്.എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പര്യടനം ഇന്നലെ പുല്ലുകാട്,കഴക്കൂട്ടം, തൃപ്പാദപുരം, കാവുകോണം, മൺവിള സൗത്ത് വഴി അരശുംമൂട്ടിൽ സമാപിച്ചു.
ആറ്റിപ്ര,ചെങ്കൊടി ഭാഗത്ത് കുടിയിറക്കപ്പെട്ട അമ്മമാരെ ശോഭാ സുരേന്ദ്രൻ കണ്ടു .
നേമം
രാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പര്യടനം തൃക്കണ്ണാപുരം,മങ്കാട്ടുകടവ് ,ആറാമട വഴി കുന്നപ്പുഴയിൽ സമാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പര്യടനം ഇന്നലെ തിരുവല്ലം ജംഗ്ഷനിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പൂങ്കുളത്ത് സമാപിച്ചു. എൽ.ഡി.എഫ് സ്ഥാനാ ർത്ഥി ശിവൻകുട്ടിയുടെ പ്രചാരണം കരമന വാർഡിലെ കുഞ്ചാലംമൂട് നിന്ന് ആരംഭിച്ചു. കരമന,നെടുങ്കാട് മേഖലയിലെ 46 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
തിരുവനന്തപുരം
യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് .ശിവകുമാറിന് വോട്ട് അഭ്യർത്ഥിച്ച് പ്രിയങ്കഗാന്ധി പൂന്തുറ മുതൽ ബീമാപള്ളി,വലിയതുറ മേഖലയിൽ എത്തി. രാത്രിയിലും ആയിരക്കണക്കിന് പേർ കാത്തുനിന്നത് ആവേശമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഇന്നലെ പൂന്തുറ,ചാക്ക വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്. വൈകിട്ട് ആൾസെയിന്റ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാഹനപര്യടന പരിപാടി വെട്ടുകാട്,ശംഖുംമുഖം,കണ്ണാന്തുറ വഴി വള്ളക്കടവിൽ സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ഇന്നലെ ഫോർട്ട് വഞ്ചിയൂർ വാർഡുകളിലാണ് പര്യടനം നടത്തിയത്.പാൽക്കുളങ്ങര മേഖലയിലും വെള്ളയമ്പലം ബിഷപ്പ് ഹൗസിലും സന്ദർശിച്ചു.
വട്ടിയൂർക്കാവ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് ഇന്നലെ പേരൂർക്കട മേഖലയിലായിരുന്നു പര്യടനം നടത്തിയത്.നൂറുകണക്കിന് പേരാണ് പര്യടന കേന്ദ്രങ്ങളിൽ സ്വീകരണം നൽകാനെത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ പര്യടനം ഇലിപ്പോട് നിന്നാരംഭിച്ച് വേട്ടമുക്കിൽ സമാപിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർ ഇന്നലെ പേരൂർക്കട,വട്ടിയൂർക്കാവ് മേഖലയിലായിരുന്നു പര്യടനം നടത്തിയത്. പരമാവധി വോട്ടർമാരെ കണ്ടെത്തുന്നതിനാൽ സമയമെടുത്താണ് പര്യടനം പുരോഗമിക്കുന്നത്.