
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 76.78 ശതമാനം തുക മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതും കേന്ദ്രസർക്കാർ പദ്ധതികളും ഉൾപ്പെടെ 36786.33 കോടിരൂപയുടേതാണ് ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ പദ്ധതി. തദ്ദേശ സ്ഥാപനങ്ങൾക്കായി വകയിരുത്തിയ 20,542 കോടി രൂപയിൽ ചെലവഴിച്ചത് 79.4 ശതമാനം മാത്രം. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി വകയിരുത്തിയ 9176.33 കോടി രൂപയിൽ ചെലവഴിച്ചത്. 69.76ശതമാനവും.