
നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴകാരണം നേരിടുന്ന ചൂടിന്റെ ശമനം കൂടുതൽ ഉപയോഗപ്രധമാക്കുകയാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളും അണികളും തങ്ങളുടെ പ്രചാരണം കുറഞ്ഞ സമയംകൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ പ്രദേശങ്ങളും 15 മിന്നിട്ടോളമാണ് പ്രചാരണത്തിനും പ്രസംഗത്തിനും പല സ്ഥാനാർത്ഥികളും ഉപയോഗിക്കുന്നത്. വാഹന പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ കൂടുതലും. ഓരോ സ്ഥലങ്ങളിലും തുറന്ന വാഹനങ്ങളിലെത്തുന്ന തങ്ങളുടെ സ്ഥാനാർത്ഥിക്ക് പൂക്കളും ഹാരങ്ങളും നൽകി അണികൾ സ്വീകരിച്ചു. തങ്ങളുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കിടിയിലേക്ക് ആഴ്ന്നിറങ്ങാനും സ്ഥാനാർത്ഥികൾ മറന്നിട്ടില്ല. ഒപ്പം തങ്ങളുടെ പ്രിയസ്ഥാനാർത്ഥിയെ കാണാൻ അവരോട് നേരിട്ട് ഒരുവാക്ക് മിണ്ടാൻ നിരവധിപേരാണ് വഴിവക്കിൽ കാത്തുനിന്നത്.
 പൂക്കൾകൊണ്ട് സ്നേഹം തീർത്ത് അണികൾ
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ആൻസലൻ ഇന്നലെ ഉദിയൻകുളങ്ങര മേഖലയിൽ വാഹനപ്രചാരണം നടത്തി. വ്ലാങ്ങാമുറി, തട്ടാംകരി, ഗ്രാമം, പാലക്കടവ്, രാമേശ്വരം, അണ്ണവിളാകം, പാളയം, തെക്കത് നട, പൊറ്റയിൽ, ചുള്ളനട, വേലിതോട്ടം, അമരവിള, കുട്ടത്ത് വിള, തേവിയൽ, തിച്ചക്കുഴി, ചായ്ക്കോട്ടുകോണം, വെൺകുളം, പറയ്ക്കോട്ടുകോണം, കുരിശടിമുക്ക്, ഇലിപ്പോട്ടുകോണം, കണ്ണംകുഴി, പഴയപാത, ആർ.സിർ സ്ട്രീറ്റ്, അമ്മോട്ടുകോണം, താന്നിമൂട്, ബാങ്ക് ജംഗ്ഷൻ, ചെക്ക്പോസ്റ്റ്, വേലൻവിള, ടോൾജംഗ്ഷൻ, പുല്ലാമല, ഉദിയൻകുളങ്ങര, ഉദിയൻകുളങ്ങര തെരുവ്, അഴകിക്കോണം, ഈഴക്കോണം, വരവ്പൊറ്റ, കരിക്കിൻവിള, കൊച്ചോട്ടുകോണം, മര്യാപുരം, പുളിയറ, മേലംഭാഗം, തച്ചംവിളാകം, തോട്ടിൻകര, ഷാപ്പ്മുക്ക്, പൊറ്റയിൽക്കട, പൊൻവിള, മണലിവിള, വാണിയംകാല, ഈന്തിക്കാല, എള്ളുവിള, കാളിവിളാകം, മച്ചിങ്ങവിളാകം, ആറയൂർ.എച്ച്.എസ്, അലത്തറവിളാകം, കൊറ്റാമം, കുംഭംവിള, പുതുക്കുളം, പട്ടാരുവിള, ചാവല്ലൂർപൊറ്റ വഴി കഴുത്തുമുട്ടിയിലെത്തി സമാപിച്ചു.
 പ്രിയസ്ഥാനാർത്ഥിയെ കാണാൻ
യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.സെൽവരാജിന്റെ വാഹനപ്രചാരണജാഥ കമുകിൻകോട് കൊച്ചുപള്ളിയിൽനിന്നും ആരംഭിച്ചു. കോട്ടപ്പുറം ചർച്ച്, കമുകിൻകോട് ജംഗ്ഷൻ, ശബരിമുട്ടം, അവണാകുഴി, മണലുവിള, ഇടത്തുംമൂല കോളനി, താന്നിമൂട്, പ്ലാവിള, പൊരിയണംകോട് കോളനി, രാമപുരം, അരംഗമുകൾ, ഇലവിൻമൂട്, പെരുമക്കര, ഊരുട്ടുകാല, അരങ്ങൽമഹാദേവർ ക്ഷേത്രം ജംഗ്ഷൻ, വാട്ടർടാങ്ക്, അയണിമൂട്, മഞ്ഞക്കോട്കോളനി, വീരരാഘവൻ സ്മൃതി മണ്ഡപം, മണലുവിള ജംഗ്ഷൻ, വെൺപകൽ എൽ.പി.ജി.എസ്.ജംഗ്ഷൻ, വെൺപകൽ ആശുപത്രി ജംഗ്ഷൻ, കുശവൂർക്കോട്ടുകോണം നാലുമുക്ക്, കുരുതംകുടി, മരുതംകോട്, ഇലവങ്കം കോളനി, കണ്ണറവിള, പൂതംകോട്, പൂതംകോട് ജംഗ്ഷൻ, തൊങ്ങൽ പടിഞ്ഞാറ്മുക്ക്, തൊങ്ങൽ കിഴക്ക് മുക്ക്, ചുണ്ടവിളാകം, പട്ട്യക്കാല, കല്ലിൽ, പി.ടി.പി നഗർ, കുരിശ്ശടി ജംഗ്ഷൻ, ഹരിജൻ സെന്റിൽമെന്റ് കോളനി, പോങ്ങിൽ, തെട്ടത്തോട്ടം ലക്ഷംവീട്, ഭാസ്കർനഗർ കോളനി, ഇഞ്ചി പുല്ലുവിള, ആനമരംവലിച്ച, കുറ്റിത്താന്നി, തേരിവിള, വെൺകുളം, നെല്ലിമൂട്, മുലയൻതാന്നി, കൂടം, നെല്ലിമൂട് ജംഗ്ഷനിലെത്തി സമാപിച്ചു.
സ്ഥാനാർത്ഥിക്കൊരോട്ട്
എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻനായരുടെ പ്രചാരണം ഇന്നലെ വഴിമുക്കിൽ നിന്നും ആരംഭിച്ചു. വിവേകാനന്ദ സ്കൂൾ, ചാലിയോട്, ആറാലുമൂട്, പൂജാനഗർ, തമ്പുരാൻനഗർ മില്ലുനട,ആട്ടോമൊബൈൽ, കടകമ്പ്, കൊക്കിടി, നവഗ്രാമം, പത്താംകല്ല്, ഒരുമ, പനയത്തേരി, കൂട്ടപ്പനക്ഷേത്രറോഡ്, ഗണപതികോവിൽ, പാണംവിളാകം, മൂന്നുകല്ലിൻമൂട്, ഊരൂട്ടുകാല, കാവുവിള, മൂലയിൽമൂട്പാലം, കവളകുളംപാലം, ശങ്കിരിമാഠം കോവിൽ, ടി.ബി. ജംഗ്ഷൻ, ശിവൻകോവിൽനട, മഠത്തുവിള, വഴുതൂർ, ഹോസ്പിറ്റൽജംഗ്ഷൻ, ആലുംമൂട്, കൃഷ്ൻകോവിൽനടയിലെത്തി ബസ് സ്റ്റാൻഡിൽ സമാപിച്ചു.