
പ്രേമത്തിലൂടെ പ്രശസ്തയായ നായിക മഡോണ സെബാസ്റ്റ്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച 'ഹോട്ട്" ഫോട്ടോകൾ ഇൻസ്റ്റന്റ് ഹിറ്റാകുന്നു. കറുത്ത ലെതർ കോട്ടിൽ ഇതുവരെ കാണാത്ത ലുക്കിലാണ് മഡോണ.യൂ ടൂ ബ്രൂട്ടസ്, കിംഗ് ലയർ, വൈറസ് തുടങ്ങിയ സിനിമകളിലഭിനയിച്ച മഡോണ തമിഴിലും ഒട്ടേറെ ചിത്രങ്ങളിൽ നായികയായിട്ടുണ്ട്.മികച്ചൊരു ഗായിക കൂടിയായ മഡോണ മലയാളത്തിലെ ചില മിനിസ്ക്രീൻ സംഗീത പരിപാടികളിലൂടെയാണ് ശ്രദ്ധേയയായത്. കർണ്ണാട്ടിക്ക് - പാശ്ചാത്യ സംഗീത ശാഖകളിൽ പ്രവീണയാണ് മഡോണ. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അഭിനയിച്ച മഡോണ കൊട്ടിഗൊബ്ബ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറാൻ ഒരുങ്ങുകയാണ്. പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയിലാണ് മഡോണ മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്.