
കടയ്ക്കാവൂർ: യുവാവ് കിണറ്റിൽവീണ് മരിച്ചു. നിലയ്ക്കാമുക്ക് പാറയടി ശ്രീമംഗലത്തുവീട്ടിൽ ഗോപി- വിജയകുമാരി ദമ്പതികളുടെ മകൻ പ്രിൻസെന്ന് വിളിക്കുന്ന പ്രവീൺ(35) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.രക്ത സമ്മർദ്ദം കുറഞ്ഞതുമൂലം തലചുറ്റി കിണറ്റിൽ വീണതാണെന്നാണ് നിഗമനം.ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദിൻെറ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി പ്രവീണിനെ പുറത്തെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ബിന്ദു ഭാര്യയും ദേവു മകളുമാണ്.