
നെയ്യാറ്റിൻകര: എൻ.ഡി.എ നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്ലാ കുടുംബത്തിലും ഒരാൾക്ക് തൊഴിൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തും കേരള ആട്ടോ മൊബൈൽസിനെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ ഹബ്ബാക്കി മാറ്റും. പൊഴിയൂരിൽ മറൈൻ ആംബുലൻസ്, ഇലക്ട്രിക് പൊതു ശ്മശാനം, ഈരാറ്റിൻ പുറം വികസനം തുടങ്ങിയ വികസന പ്രഖ്യാപനങ്ങളാണ് എൻ.ഡി.എ നെയ്യാറ്റിൻകര നിയോജക മണ്ഡലം പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരന് പത്രിക നല്കി പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, നേതാക്കളായ അതിയന്നൂർ ശ്രീകുമാർ, അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, അരംഗമുകൾ സന്തോഷ് എന്നിവർ പങ്കെടുത്തു.