
അഞ്ചാലുംമൂട്: തൈലം വിൽക്കാനെന്ന വ്യാജേനെയെത്തി അഞ്ചുവയസുകാരിയുടെ കമ്മലുമായി കടന്നുകളഞ്ഞ യുവാവ് പിടിയിലായി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ, കളർകോട്, പുത്തൻ പറമ്പിൽ മുനീറിനെ (24) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. തൈലം വിൽക്കാനെന്ന പേരിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ ഒരുഗ്രാം തൂക്കമുള്ള കമ്മലാണ് കവർന്നത്. യുവാവിന്റെ അരയിലെ ബെൽറ്റിൽ നിന്നാണ് കമ്മൽ കണ്ടെടുത്തത്.