qq

വർക്കല: നാരായണ ഗുരുകുലത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഓഫ് ദി അബ്സല്യൂട്ട് എന്ന അനൗപചാരിക വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായുളള ഏപ്രിൽ കൺവെൻഷൻ ഇന്നു മുതൽ 7 വരെ രാത്രി 8 മുതൽ 9 വരെ വെബിനാർ ആയി നടത്തും. ഈ ദിവസങ്ങളിൽ 7 മുതൽ 8 മണിവരെ നാരായണഗുരുവിന്റെ അറിവ് എന്ന കൃതിയെ ആസ്പദമാക്കി ഗുരു മുനി നാരായണ പ്രസാദ് ഇംഗ്ലീഷിൽ നടത്തുന്ന പ്രവചനം ഉണ്ടായിരിക്കും. പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർ വിഷയത്തിന്റെ വിശദരൂപം വോയിസ് ക്ലിപ്പായി തയ്യാറാക്കി ഗുരുകുലത്തിന്റെ ഔദ്യോഗിക ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്. അതിന്റെ സംക്ഷിപ്തരൂപമായിരിക്കും അവതരിപ്പിക്കുന്നത്. ഇത്തവണ ഇംഗ്ലീഷിലും മലയാളത്തിലും പ്രബന്ധങ്ങളുണ്ട്. ഇന്ന് ഭാരതീയ ദർശനമാണ് വിഷയം. ശ്രീഷ, ഡോ.ഹരി, ഗൗതം എം. കൃഷ്ണ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 2ന് പാശ്ചാത്യദർശനമാണ് വിഷയം. ബിജോയ്സ്, ഡോ.രാധാറാണി, ടി.ആർ.രജികുമാർ എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. 3ന് വേദാന്തദർശനമാണ് വിഷയം. ഡോ.എസ്.കെ.രാധാകൃഷ്ണൻ, സ്വാമിനി ത്യാഗീശ്വരി ഭാരതി, ഗോകുൽഹരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 4ന് നാരായണഗുരു ദർശനമാണ് വിഷയം. ഡോ.വി.കെ.സന്തോഷ്, കെ.പി.ലീലാമണി, ജി.നീലാഞ്ജന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 5ന് ഇംഗ്ലീഷിലുളള വെബിനാറിൽ ജനറൽ ഫിലോസഫിയാണ് വിഷയം. ഷോളദിലീപ്, ഡോ.ജയ്സൺസുരേഷ്, സനൽ എന്നിവരുടേതാണ് പ്രബന്ധങ്ങൾ. 6ന് നാരായണഗുരുവിന്റെ തത്വചിന്തയാണ് വിഷയം. ബി.ജേക്കബ്ബ്, ഡോ.റാണി, ഡോ.ദീപാഞ്ജലി എന്നിവരുടേതാണ് പ്രബന്ധങ്ങൾ. 7ന് സൗഹൃദസംവാദം. കൺവെൻഷൻ പരിപാടികൾ യുട്യൂബിലും സൂമിലും തത്സമയം ലഭിക്കും. ലിങ്കിനായി 9496612994 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് കൺവീനർ സ്വാമി ത്യാഗീശ്വരൻ അറിയിച്ചു.