
തിരുവനന്തപുരം: ഏപ്രിൽ ആറ് വരെയുള്ള ദിനങ്ങളിൽ നാലു ദിവസം മദ്യവില്പന ശാലകൾ പ്രവർത്തിക്കില്ല. ഇന്ന് ഒന്നാം തീയതിയുടെ പതിവ് അവധി. നാളെ ദു:ഖ വെള്ളിയുടെ അവധി. മൂന്നാം തീയതി മുഴുവൻ സമയവും നാലാം തീയതി വൈകിട്ട് ഏഴു മണിവരെയും പ്രവർത്തിക്കും. എന്നാൽ വോട്ടെടുപ്പ് കാരണം ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ മദ്യശാലകൾക്ക് അവധിയായിരിക്കും.