kerala-uni

ടൈംടേ​ബിൾ

കേര​ള​സർവ​ക​ലാ​ശാല 2021 ജനു​വരി 18 ന് ആരം​ഭി​ക്കാ​നി​രുന്ന അവ​സാ​ന​വർഷ ബി.​ഡി.​എ​സ്. പാർട്ട് II (സ​പ്ലി​മെന്ററി - 2008 സ്‌കീം), ഒക്‌ടോ​ബർ 2020 പരീ​ക്ഷ​യുടെ പ്രാക്ടി​ക്കലും വൈവയും ഏപ്രിൽ 8 മുതൽ തിരു​വ​ന​ന്ത​പുരം ഗവ.​ഡന്റൽ കോളേ​ജിൽ നട​ത്തും.

രണ്ടാം വർഷ (ത്രി​വ​ത്സ​രം) എൽ.​എൽ.​ബി. (ഓൾഡ് സ്‌കീം - മേഴ്സി ചാൻസ്) (1998 അഡ്മി​ഷന് മുൻപു​ള​ള​ത്) പരീക്ഷ ഏപ്രിൽ 13 ന് ആരം​ഭി​ക്കും.

ആറാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എ​സ്. ബി.​എ./ബി.​എ​സ്.​സി./ബി.​കോം. (റെ​ഗു​ലർ - 2018 അഡ്മി​ഷൻ, സപ്ലി​മെന്ററി 2015, 2016, 2017 അഡ്മി​ഷൻ) മാർച്ച് 2021 പരീ​ക്ഷ​കൾ ഏപ്രിൽ 15 മുതൽ ആരം​ഭി​ക്കു​ന്ന​താ​ണ്.

ആറാം സെമ​സ്റ്റർ സി.​ആർ. സി.​ബി.​സി.​എ​സ്.​എ​സ്. ബി.​എ./ബി.​എ​സ്.​സി./ബി.​കോം./ബി.​വോ​ക്./ബി.​പി.​എ./ബി.​സി.​എ./ബി.​ബി.​എ. ഡിഗ്രി പരീ​ക്ഷ​കൾ ഏപ്രിൽ 15 മുതൽ ആരം​ഭി​ക്കു​ന്നു. വിശ​ദ​മായ ടൈംടേ​ബിളുകൾ വെബ്‌സൈ​റ്റിൽ ലഭ്യ​മാ​ണ്.

പരീ​ക്ഷാ​ഫലം

2020 സെപ്റ്റം​ബ​റിൽ നട​ത്തിയ രണ്ടാം സെമ​സ്റ്റർ ബി.​എ​ഡ്. സ്‌പെഷ്യൽ എഡ്യൂ​ക്കേ​ഷൻ (ഐ.​ഡി.) പരീ​ക്ഷ​യുടെ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ്ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഏപ്രിൽ 13 വരെ അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫീസ്

ബി.​കോം. എസ്.​ഡി.​ഇ. ഒന്നും രണ്ടും സെമ​സ്റ്റർ (2019 അഡ്മി​ഷൻ, 2018 അഡ്മി​ഷൻ ആന്റ് 2017 അഡ്മി​ഷൻ) ഏപ്രിൽ 2021 പരീ​ക്ഷ​യ്ക്കു​ളള ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പരീ​ക്ഷയ്ക്ക് പിഴ​കൂ​ടാതെ എപ്രിൽ 9 വരെയും 150 രൂപ പിഴ​യോടെ ഏപ്രിൽ 15 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 17 വരെയും രജി​സ്റ്റർ ചെയ്യാം. പരീ​ക്ഷാ​ത്തീ​യതി പിന്നീട് അറിയി​ക്കും.

ഒന്നും രണ്ടും സെമ​സ്റ്റർ ബി.​എ​സ്.​സി. കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.​എ. (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാഗം - 2019 അഡ്മി​ഷൻ - റെഗു​ലർ, 2017 & 2018 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി) പരീ​ക്ഷ​കൾക്ക് പിഴ​കൂ​ടാതെ ഏപ്രിൽ 9 വരെയും 150 രൂപ പിഴ​യോടെ ഏപ്രിൽ 15 വരെയും 400 രൂപ പിഴ​യോടെ ഏപ്രിൽ 17 വരെയും അപേ​ക്ഷി​ക്കാം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പരീ​ക്ഷാ​ഫീ​സിനു പുറമേ സി.​വി. ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധി​ക​മായി അട​ക്കേ​ണ്ട​താ​ണ്.