നെയ്യാറ്റിൻകര : തൊഴുക്കൽ വടക്കേ തൈത്തോട്ടം വീട്ടിൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിനുകുമാർ, മഞ്ചുഷ, മനു. മരുമക്കൾ: രമ്യ, അജികുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.

അബ്ദുൽ ഖരീം

മംഗലപുരം : ടെക്‌നോസിറ്റിയിൽ ആരിഫ മൻസിൽ അബ്ദുൽ ഖരീം (75) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: അയൂബ്ഖാൻ, സജീബ് ഖാൻ. മരുമക്കൾ: അമീന, സജീന.

രുക്മിണിഅമ്മ

വട്ടപ്പാറ : വെള്ളുക്കോട് രമ്യ നിവാസിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ പി. രുക്മിണിഅമ്മ (86) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ലതാകുമാരി, സുരേന്ദ്രൻ നായർ (ഉണ്ണി). മരുമക്കൾ: പരേതനായ ജയകുമാർ, ജയചന്ദ്രൻനായർ, ഗീതകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

പ്രഭാകുമാരി

പേരൂർക്കട : ടി.പി.എൻ 83 ദേവപാലൻ നഗർ ബിനു നിവാസിൽ പരേതനായ ജി. പുഷ്പാംഗദന്റെ (റിട്ട. എ.എ.ഒ, പൊലീസ്) ഭാര്യ കെ. പ്രഭാകുമാരി (77, റിട്ട. എച്ച്.എസ്.എ, എസ്.കെ.വി, എച്ച്.എസ്.എസ്. നന്ദിയോട്) നിര്യാതയായി. മക്കൾ: ബിനു പി. (യു.എ.ഇ), ബിജു പി, സീമ പി. മരുമക്കൾ: അജിതാബിന്ദു (കോ ഒാപ്പറേറ്റീവ് ബാങ്ക്, കോവളം), സൗമ്യ ഗോപിനാഥ് (എച്ച്.എസ്.ടി. എസ്.എൻ.വി എച്ച്.എസ്.എസ്, ആനാട്), ജിജോ റാം (സബ് എൻജി. കെ.എസ്.ഇ.ബി, പേരൂർക്കട). സഞ്ചയനം: ഏപ്രിൽ 4ന് രാവിലെ 8ന്.

മണിധരൻ

വക്കം : കൊടുവഴന്നൂർ തോട്ടവാരത്ത് മൂഴിയിൽ വീട്ടിൽ പരേതരായ ഗോപാലന്റെയും ഭവാനിയുടെയും മകൻ മണിധരൻ (70) നിര്യാതനായി. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 9ന്.