തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാൻ ചുമതലയേറ്റു. വി. ഭാസ്കരൻ വിരമിച്ച ഒഴിവിലാണ് നിയമനം. 2026 മാർച്ച് 30 വരെയാണ് കാലാവധി.
ഇന്നലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു. തുടർന്ന് രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സന്ദർശിച്ചു.
സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് എ.ഷാജഹാൻ പുതിയ ചുമതലയേറ്റെടുക്കുന്നത്. കൊല്ലം ജില്ലാകളക്ടറായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഷാജഹാൻ പൊതുവിദ്യാഭ്യാസം, കായികം,യുവജനക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സാമൂഹ്യനീതി, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറിയായും ഗ്രാമവികസന വകുപ്പ് കമ്മിഷണർ, പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ജേർണലിസം, മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ഭാര്യ:എ.നജ്മ. മക്കൾ: എസ്. അനീസ്, ഡോ.സീബ. മരുമക്കൾ. ഡോ.ഹംദി നിസാർ, ഡോ.ആൽഫ.