കഴക്കൂട്ടം
എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പൊഴിക്കര,വേളിഗ്രൗണ്ട്, കുഞ്ചാലുമൂട്, മേടനട,പുലിമുട്ടം,പൗണ്ട്കടവ്, ഗുരുനാഗർവഴി പര്യടനം നടത്തി കുളത്തൂരിൽ സമാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്.ലാൽ ഇന്നലെ കഴക്കൂട്ടം മേഖലയിലാണ് പര്യടനം നടത്തിയത്. പ്രദേശങ്ങളിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരണം നൽകിയത്.എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇന്നലെ ഗംഗാനഗർ, തട്ടിനകം, ചേവൂർക്കോണം,ചെമ്പകശേരി,ദേവസ്വം ലെയിൻ എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ മണ്ണന്തലയിൽ നടത്തിയ റോഡ് ഷോയിലൂടെ ശോഭാസുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ചു.
നേമം
എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് വേണ്ടി പാച്ചല്ലൂരിൽ നിന്ന് അമ്പലത്തറയിലേക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ റോഡ് ഷോ നടത്തി.യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഇന്നലെ കമലേശ്വരം, അമ്പലത്തറ മേഖലയിലാണ് പര്യടനം നടത്തിയത്. ശിവൻകുട്ടിയുടെ പ്രചാരണം കമലേശ്വരത്ത് നിന്ന് ആരംഭിച്ചു. 50 ൽ അധികം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
തിരുവനന്തപുരം
യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ ഇന്നലെ ചെന്തിട്ട, ആര്യശാല, പാട്ടുവിളാകം, ചൂരക്കാട്,മണക്കാട്, തെക്കേക്കോട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തി ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഇന്നലെ ചാല,വലിയശാല വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു ഗൃഹസന്ദർശനം നടത്തിയത് .വെട്ടുകാട്, കണ്ണാന്തുറ,ശംഖുംമുഖം എന്നിവിടങ്ങളിലായിരുന്നു വാഹനപര്യടനം. എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ഇന്നലെ വഴുതക്കാട്,വഞ്ചിയൂർ വാർഡുകളിലാണ് പര്യടനം നടത്തിയത്.ഇടപ്പഴിഞ്ഞി, ഉദാരശിരോമണി റോഡ്, ആകാശവാണി എന്നിവിടങ്ങളിലൂടെ ഡി.പി.ഐയിൽ സമാപിച്ചു.
വട്ടിയൂർക്കാവ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് ഇന്നലെ കേശവദാസപുരം മേഖലയിലായിരുന്നു പര്യടനം നടത്തിയത്.നൂറുകണക്കിന് പേരാണ് പര്യടന കേന്ദ്രങ്ങളിൽ സ്വീകരണം നൽകാനെത്തിയത്.
എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ പര്യടനം കാഞ്ഞിരംപാറ മേഖലയിലായിരുന്നു. പ്രകടനപത്രികയുടെ പ്രകാശനം പേരൂർക്കട മണ്ഡലം കമ്മിറ്റി ഓഫീസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർക്ക് വേണ്ടി ഇന്നലെ ശശി തരൂർ എം.പി റോഡ് ഷോ നടത്തി. ഗൗരീശപട്ടം, പി.എം.ജി, പട്ടം,കേശവദാസപുറം വഴി ശാസ്തമംഗലത്ത് സമാപിച്ചു. പരമാവധി വോട്ടർമാരെ കാണുന്നതിനാൽ സമയമെടുത്താണ് ഓരോ സ്ഥാനാർത്ഥികളുടെയും പര്യടനം പുരോഗമിക്കുന്നത്.