
തിരുവനന്തപുരം:ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം കേന്ദ്രത്തിൽ ബിരുദാനന്തര ബിരുദം ജേർണലിസം ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പത്രപ്രവർത്തന രംഗത്തും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. പൂജപ്പുരയിലെ ഓഫിസിൽ അപേക്ഷ ഫോം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9496938353.