engineering

തിരുവനന്തപുരം: എ.ഐ.സി.ടി.ഇയുടെ ഐ.എസ്.ടി.ഇ ഇൻഡക്‌ഷൻ റിഫ്രഷ്ഡ് പ്രോഗ്രാമിന്റെ ആദ്യപാദ ട്രെയിനിംഗ് ഓൺലൈൻ ക്ലാസുകൾ ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടന്നു. ഉദ്ഘാടനം എ.ഐ.സി.ടി.ഇ ഫാക്കൽറ്റി ഡെവലപ്‌മെന്റ് സെൽ ഡയറക്ടർ കേണൽ ബി.വെങ്കട് നിർവഹിച്ചു. ആറു ദിവസം നീണ്ടു നിന്ന ട്രെയിനിംഗിൽ ലീഡർഷിപ് ഇൻ എഡ്യൂക്കേഷൻ, പ്രൊഫഷണൽ എത്തിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്‌ട്രെസ് മാനേജ്‌മെന്റ് എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ടം ഓൺലൈൻ ക്ലാസുകൾ 19 മുതൽ 25 വരെ നടക്കും.